കാരശ്ശേരി: ആനയാംകുന്നിൽ സ്വപ്നയെ ആസിഡ് ഒഴിച്ചും കത്തികൊണ്ട് കുത്തിയും മാരകമായി പരിക്കേൽപ്പിച്ചത് മുൻ ഭർത്താവാണെന്ന് ബന്ധുക്കൾ. വിവാഹബന്ധം പിരിഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിനുകാരണമെന്നും അവർ പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സ്വപ്നയ്ക്കുനേരെ ആസിഡ് ആക്രമണമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്കുവരുമ്പോൾ ആനയാത്ത് അമ്പലത്തിനടുത്ത് ആളൊഴിഞ്ഞ കാടുമൂടിയ സ്ഥലത്ത് ഒളിച്ചുനിന്നാണ് ആസിഡൊഴിച്ചതും കുത്തിയതും.

സ്വപ്ന പ്രാണരക്ഷാർഥം അടുത്തവീട്ടിൽ ഓടിക്കയറി വെള്ളമെടുത്ത് ദേഹത്ത് ഒഴിച്ചു. നാട്ടുകാർ ഉടനെ മെഡിക്കൽ കോളേജിലെത്തിച്ചു.

ഗൾഫിലായിരുന്ന ഭർത്താവ് സുഭാഷുമായി ബന്ധം വേർപെടുത്തിയിരിക്കുകയായിരുന്നു സ്വപ്നയെന്ന് ബന്ധുക്കൾ പറഞ്ഞു. നേരത്തേ കേസ് നൽകിയതിന്റെ പേരിൽ രണ്ടുപേർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. ബന്ധം വേർപെടുത്തിയശേഷം ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന്

ജോലിസ്ഥലത്തേക്ക് സ്കൂട്ടർ ഒഴിവാക്കി ബസിലായിരുന്നു സ്വപ്ന യാത്രചെയ്തിരുന്നതെന്നും അവർ പറഞ്ഞു.

Content Highlights: Acid attack against women in Kozhikode