കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് കേരള വിദ്യാർഥി ജനത ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് യൂണിവേഴ്സിറ്റി പരീക്ഷ നടത്താനൊരുങ്ങുന്നത്. ഇത് നിർത്തിവെക്കണം. വിദ്യാർഥികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ജില്ലാ പ്രസിഡന്റ്‌ എസ്.വി. ഹരിദേവ്, ജനറൽ സെക്രട്ടറി അരുൺ നമ്പ്യാട്ടിൽ എന്നിവർ ആവശ്യപ്പെട്ടു.