നരിക്കുനി : നീറ്റ് പ്രവേശനപരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ അബൂബക്കർ സിദ്ദീഖിന്റെ തുടർപഠനത്തിന് മടവൂർ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി. സഹായം നൽകും.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, അബൂബക്കർ സിദ്ധീഖിനെ സന്ദർശിച്ച് ഇക്കാര്യം അറിയിക്കുകയും ആദരിക്കുകയും ചെയ്തു. മുസ്‌ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം മടവൂർ ഹംസ ഉദ്ഘാടനം ചെയ്തു.

കെ.കെ. മുജീബ് അധ്യക്ഷനായി. വി.സി. റിയാസ് ഖാൻ, ഒ.കെ. ഇസ്മായിൽ, സി. മുഹമ്മദ് ആരാമ്പ്രം, പി.കെ. ഹനീഫ, വാഴയിൽ ലത്തീഫ്, പി.സി. മൂസ, റിയാസ് എടത്തിൽ, എ.പി. യൂസുഫ് അലി, മുനീർ പുതുക്കുടി, എ.പി. ജംഷീർ തുടങ്ങിയവർ പങ്കെടുത്തു.