വെഞ്ഞാറമ്മൂട് : ആംബുലൻസ്‌ ടിപ്പർ ലോറിയുമായി കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ ശ്മശാനങ്ങളിൽ സംസ്കരിച്ചു. ആംബുലൻസ് ഡ്രൈവർ കോഴിക്കോട് അത്തോളി മുണ്ടിക്കണ്ടി നവരംഗിൽ പ്രദീപ് കുമാർ, ആംബുലൻസിലുണ്ടായിരുന്ന രോഗി തേവലക്കാട് മധുവിലാസത്തിൽ നാരായണപിള്ള എന്നിവരാണ് മരിച്ചത്. 25-ന് ഉച്ചയ്ക്ക് കോവിഡ് ബാധിതനായ നാരായണപിള്ളയെ ആശുപത്രിക്ക് കൊണ്ടുപോകുംവഴിയാണ് തേവലക്കാടിന് സമീപത്ത് വെച്ച് അപകടം നടന്നത്. കോവിഡ് നിയന്ത്രണമുള്ളത് കൊണ്ട് പ്രദീപിന്റെ മൃതദേഹം മക്കളായ പ്രിയങ്കാ പ്രദീപ്, മേഘനാ പ്രദീപ് എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. നാരായണ പിള്ളയ്ക്ക് കോവിഡ് സ്ഥിരികരിച്ചിരുന്നതുകൊണ്ട് കോവിഡ് മാനദണ്ഡം പാലിച്ച് ബസുക്കളുടെ സാന്നിധ്യത്തിൽ കിളിമാനൂർ പൊതുശ്മശാനത്തിലും സംസ്കരിച്ചു.