കോഴിക്കോട് : എൽ.ഐ.സി. ബ്രാഞ്ച് ത്രീയിൽ പുതിയ അഡ്വൈസർമാരെ നിയമിക്കുന്നു. എം.ഡി.ആർ.ടി. കോൺഫറൻസിന് അർഹത നേടുന്നതരത്തിലുള്ള പരിശീലനം നൽകികൊണ്ടാണ് പുതിയ അഡ്വൈസർമാരെ നിയമിക്കുന്നത്. ഉയർന്നവരുമാനത്തോടൊപ്പം 72,000 രൂപ വർഷത്തിൽ സ്റ്റൈപ്പെന്റായും ലഭിക്കും. കോർപ്പറേഷനിനിലും സമീപ പഞ്ചായത്തിലുള്ളവർക്കും അപേക്ഷിക്കാം. ഫോൺ: 9447523006.

പോളി പ്രവേശനം

കോഴിക്കോട് : മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജിലെ ഒന്നാംവർഷ ഇലക്‌ട്രോണിക്സ് എൻജിനിയറിങ്‌ ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ചൊവ്വാഴ്ച കോളേജിൽ നടത്തും. അപേക്ഷകൾ രാവിലെ 9.30-ന് സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പുതിയതായി അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷാഫീസായി എസ്‌.സി./എസ്‌.ടി. വിഭാഗത്തിൽപ്പെടുന്നവർ 75 രൂപയും മറ്റുള്ളവർ 150 രൂപയും ഓൺലൈനായി അടയ്ക്കണം. പുതിയ അപേക്ഷകരോടൊപ്പം നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: 9526123432, 0495 2370714.

സീറ്റൊഴിവ്

കോഴിക്കോട് : തളിക്ഷേത്രം പുതിയപാലം റോഡിലെ എൻ.എസ്.എസ്. കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ബി.കോം, ബി.ബി.എ., എം.കോം, എം.എ.ഇക്കണോമിക്‌സ് എന്നീ കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. ഫോൺ: 9447415585, 04952305065.

താത്‌കാലിക നിയമനം

കോഴിക്കോട് : മെഡിക്കൽ കോളേജ് കെ.എ.എസ്.പി.ക്കുകീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം. മൾട്ടി ടാസ്ക് സ്റ്റാഫ്/സപ്പോർട്ടിങ്ങ് സ്റ്റാഫ് വിഭാഗത്തിൽ നാല് ഒഴിവുകളുണ്ട്. യോഗ്യത: ബിരുദം, പി.ജി. ഡി.സി.എ. കൂടിക്കാഴ്ച 30-ന് 11 മണിക്ക് ഐ.എം.സി.എച്ച്. സൂപ്രണ്ടിന്റെ ഓഫീസിൽ.

ഓഫീസ് അറ്റൻഡന്റ്

കക്കോടി : പടിഞ്ഞാറ്റുംമുറി ഗവ. യു.പി. സ്കൂളിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവിലേക്ക് താത്‌കാലിക നിയമനം. കൂടിക്കാഴ്ച ഡിസംബർ രണ്ടിന് രാവിലെ 10.30-ന്.