ഉള്ളിയേരി : ജനപക്ഷനിലപാടുകളിൽ അടിയുറച്ച് നിൽക്കുന്ന പ്രതിരോധപ്രവർത്തകരുടെ ജില്ലാ കൺവെൻഷൻ ജനപക്ഷ ജനാധിപത്യമുന്നണി ജില്ലാകമ്മിറ്റിക്ക് രൂപംനൽകി. സങ്കുചിത കക്ഷിരാഷ്ട്രീയത്തിന്നതീതമായി ജനകീയ സമരസമിതികളിൽ ജനങ്ങളെ സംഘടിപ്പിക്കുകയെന്നതാണ് മുന്നണിയുടെ ലക്ഷ്യം. ടി. നാരായണൻ വട്ടോളി ഉദ്ഘാടനം ചെയ്തു. ത്രിവിക്രമൻ തൃക്കുറ്റിശ്ശേരി അധ്യക്ഷതവഹിച്ചു. പി.ടി. ഹരിദാസ്, തോമസ് പീറ്റർ, സലീം പുല്ലടി, പി.കെ.സി. മുഹമ്മദ്, സുനിൽലാൽ, ഗോപാലൻ മണ്ടോപ്പാറ, ജിബീഷ്, ഷിജി പാലേരി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി.ടി. ഹരിദാസ് (ചെയർമാൻ.), പി.കെ.സി. മുഹമ്മദ്, പി.എച്ച്. രമ്യ (വൈസ് ചെയർമാൻ), തോമസ് പീറ്റർ (കൺ), ത്രിവിക്രമൻ തൃക്കുറ്റിശ്ശേരി, സുരേഷ് ഉള്ളിയേരി (ജോ. കൺവീനർമാർ), സലീം പുല്ലടി (ഖജ).