കൂരാച്ചുണ്ട് : ഡൽഹിയിൽ നടക്കുന്ന അഖിലേന്ത്യാ കർഷ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് വി ഫാം ജില്ലാ കമ്മിറ്റി ഡിസംബർ രണ്ടിന് കോഴിക്കോട് ഹെഡ് പോസ്റ്റോഫീസിനുമുമ്പിൽ കർഷകരുടെ ഏകദിന ഉപവാസസമരം നടത്തും. സമരപരിപാടിക്ക് അഖിലേന്ത്യാ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ദേശീയ കോ-ഓർഡിനേറ്റർ കെ.വി. ബിജു, സംസ്ഥാന ചെയർമാൻ വി.സി. സെബാസ്റ്റ്യൻ, ജനറൽ കൺവീനർ ബിനോയി തോമസ്, വി ഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ എന്നിവർ നേതൃത്വം നൽകും.
യോഗത്തിൽ തോമസ് വെളിയംകുളം അധ്യക്ഷനായി. ജോയി കണ്ണഞ്ചിറ, കെ.കെ. ജോൺ, ബാബു പുതുപറമ്പിൽ, ജിജോ വട്ടോത്ത്, ബാബു പൈകയിൽ ജോൺസൺ കക്കയം, ജോയി പാബ്ലാനി, സണ്ണി കൊമ്മറ്റം എന്നിവർ പങ്കെടുത്തു.