നടുവണ്ണൂർ : തിരഞ്ഞെടുപ്പിൽ കേരള മനസ്സാക്ഷി യു.ഡി.എഫിനൊപ്പമാണെന്ന് എം.കെ. രാഘവൻ എം.പി. നടുവണ്ണൂർ പഞ്ചായത്ത് യു.ഡി.എഫ്. കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. സുധാകരൻ അധ്യക്ഷനായി. എം. ഋഷികേശൻ, അഷ്‌റഫ് പുതിയപ്പുറം, ശശീന്ദ്രൻ പപ്പൻകാട്, ദാമോദരൻ കമ്മങ്ങാട്, ജില്ലാ പഞ്ചായത്ത് നടുവണ്ണൂർ ഡിവിഷൻ സ്ഥാനാർഥി നിസാർ ചേലേരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ എം.കെ. ജലീൽ, ഷബീർ നിടുങ്ങണ്ടി, എ.പി. ഷാജി, കെ. രാജീവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. സുധാകരൻ നമ്പീശൻ (ചെയ.), അഷ്‌റഫ് പുതിയപ്പുറം (കൺ.).