നാദാപുരം : കോൺക്രീറ്റ് ഓവുചാലിൽ കുടുങ്ങിയ പശുവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരം ചേർന്ന് രക്ഷപ്പെടുത്തി. കക്കംവള്ളി ശാദുലി റോഡിലെ കോൺക്രീറ്റ് ഓവുചാലിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പശു കുടുങ്ങിയത്. കക്കംവള്ളിയിലെ പാലോളി കുഞ്ഞാലിയുടെതാണ് പശു. ചേലക്കാട് നിന്നുള്ള അഗ്നിരക്ഷാസേന ഡിമോളിഷ് ഹാമർ ഉപയോഗിച്ച് കോൺക്രീറ്റ് തകർത്താണ് പശുവിനെ രക്ഷപ്പെടുത്തിയത്.