കൊയിലാണ്ടി : കേരളത്തെ സമ്പൂർണ ആന്റിബയോട്ടിക് സംസ്ഥാനമാക്കാനുള്ള പ്രത്യേക കർമപദ്ധതി സ്വാഗതാർഹമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റസ് അസോസിയേഷൻ ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധതലങ്ങളിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) കമ്മിറ്റികൾ രൂപവത്കരികുമ്പോൾ സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകളെകൂടി ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്.ഡി. സലീഷ് അധ്യക്ഷനായി. നവീൻലാൽ പാടിക്കുന്ന്, ടി. സതീശൻ, ജയൻ കോറോത്ത്, പി. പ്രവീൺ, സിനീഷ്, എം. ജിജീഷ്, മഹമൂദ് മൂടാടി, എ. ശ്രീശൻ എന്നിവർ സംസാരിച്ചു.