കാക്കൂർ : കാക്കൂർ പതിനൊന്നേനാലിൽ ഭ്രാന്തൻകുറുക്കന്റെ ആക്രമണത്തിൽ കടിയേറ്റ മൂന്ന് പശുക്കളും ഒരു ആടും ചത്തു.

രണ്ടാഴ്ചമുമ്പാണ് പതിനൊന്നേ നാലിൽ, തീർത്ഥങ്കരമീത്തൽ, മേപ്പാടിചാലിൽ, തലപ്പൊയിൽ തുടങ്ങിയയിടങ്ങളിൽ ഭ്രാന്തൻകുറുക്കൻ ആറോളം വളർത്തുമൃഗങ്ങളെയും രണ്ടു പ്രദേശവാസികളെയും കടിച്ചത്.

ഇതിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി, തലപ്പൊയിൽ ഇസ്മയിൽ, തീർത്ഥങ്കര മീത്തൽ വേലായുധൻ എന്നിവരുടെ പശുക്കളാണ് ചത്തത്.

കടിയേറ്റ തീർത്ഥങ്കരമീത്തൽ ഹരിദാസന്റെ ആട് സമാനരീതിയിൽ ചത്തിട്ടുണ്ട്.