കോഴിക്കോട് : വിവിധ ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളേജ് കാമ്പസ് സംരക്ഷണസമിതി പ്രതിഷേധജ്വാല തീർത്തു.

ആരോഗ്യപ്രവർത്തകരുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പുവരുത്തുക, സാമൂഹികമാധ്യമങ്ങളിൽ വിദ്യാർഥികളെ അപകീർത്തിപ്പെടുത്തുന്ന സമൂഹവിരുദ്ധരെ ഒറ്റപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മെഡിക്കൽ കോളേജിനുമുന്നിൽ സ്ത്രീകളും കുട്ടികളും വിദ്യാർഥികളും ആരോഗ്യപ്രവർത്തകരും അണിനിരന്നത്.

എൻ.ജി.ഒ. യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം ഹംസ കണ്ണാട്ടിൽ, സംരക്ഷണസമിതി കൺവീനർ കെ.വി. സുഭാഷ്, പി.വി. അജിതകുമാരി (കെ.ജി.എൻ.എ.), മുഹമ്മദ് അഖിൽ (എസ്.എഫ്.ഐ.), ദേവപ്രിയ (മെഡിക്കൽ കോളേജ് യൂണിയൻ), ഡോ. ഗോപകുമാർ (കെ.ജി.എം.സി.ടി.എ.), ഷഹനാസ് (നഴ്‌സിങ് കോളേജ്), സൽമാൻ (പാരാ മെഡിക്കൽകോളേജ്) സംസാരിച്ചു.