മുക്കം : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മുക്കം നഗരസഭയിൽ പൊതുശൗചാലയ ശുചീകരണപദ്ധതിക്ക് തുടക്കമായി.

നഗരസഭാ ചെയർമാൻ പി.ടി. ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷയായി. ഉദ്ഘാടനച്ചടങ്ങിനുശേഷം ഹരിതകർമസേനാംഗങ്ങളോടൊപ്പം വീടുകൾ കയറി നോട്ടീസ് വിതരണവും ബോധവത്‌കരണവും നടത്തി. രാജ്യത്തുടനീളം സെപ്റ്റംബർ 26 മുതൽ ഒക്ടോബർ രണ്ടുവരെ നടക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടികളാണ് നഗരസഭയിൽ സംഘടിപ്പിക്കുന്നത്.

നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ടി. അജിത്, വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, കൗൺസിലർമാരായ അശ്വതി സനൂജ്, രജനി, അനിതകുമാരി, വിശ്വനാഥൻ, ജോഷില, ബിന്ദു, ബിജുന, നഗരസഭാ ജെ.എച്ച്.ഐ.മാരായ ബീധ വിശ്വനാഥൻ, സജിത, നഗരസഭാ ശുചീകരണത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.