പയ്യോളി : കോട്ടക്കടപ്പുറത്തെ അടച്ചിട്ട ശ്മശാനം ആധുനികരീതിയിൽ പ്രവർത്തനക്ഷമമാക്കുക, ഈ കാര്യത്തിൽ നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി ബി.ജെ.പി. നോർത്ത് കമ്മിറ്റി ധർണ നടത്തി. ശ്മശാനത്തിന് മുന്നിൽ നടത്തിയ ധർണ ഒ.ബി.സി. മോർച്ച സംസ്ഥാനപ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.പി. ഭരതൻ അധ്യക്ഷനായി. ജയ്‌കിഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, നിഷാ ഗിരീഷ്, മൂരാട് ശ്രീധരൻ, പി.വി. വിജീഷ്, എം. രാജേഷ് എന്നിവർ സംസാരിച്ചു.