കോഴിക്കോട് : ജില്ലയിൽ ഞായറാഴ്ച 554 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 545 പേർക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തുനിന്നുവന്ന രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. 4986 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 659 പേർ കൂടി രോഗമുക്തി നേടി. 11.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6497 പേരാണ് ചികിത്സയിലുള്ളത്. 4045 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

വൈദ്യുതി മുടങ്ങും

കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക്‌ രണ്ടുവരെ: കോഴിക്കോട് ബീച്ച് സെക്‌ഷൻ പരിധിയിൽ കണ്ണൻപറമ്പ്, പള്ളിക്കണ്ടി, കുത്തുകല്ല്, കുണ്ടുങ്ങൽ, മുഖദാർ. എട്ടുമുതൽ അഞ്ചുവരെ: കൊയിലാണ്ടി നോർത്ത് സെക്‌ഷൻ പരിധിയിൽ പയർവീട്ടിൽ കോളനി, വാലിക്കണ്ടി, കാവുംവട്ടം, കോമച്ചൻക്കണ്ടി, പടന്നയിൽ. നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ കൊയക്കാട്, മൂത്തേടത്ത്ത്താഴെ. ഒന്നുമുതൽ ആറുവരെ: കോഴിക്കോട് ബീച്ച് സെക്‌ഷൻ പരിധിയിൽ പള്ളിക്കണ്ടി, കുണ്ടുങ്ങൽ.