കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ അനധികൃതമായി പൊതുഇടങ്ങളിൽ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കാൻ രാഷ്ട്രീയപ്പാർട്ടികൾക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്.

ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്. നവംബർ 30-നകം നീക്കംചെയ്യാനാണ് നിർദേശം.

അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.