കൊടുവള്ളി : കിഴക്കോത്ത് പഞ്ചായത്ത് ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കർഷകർക്ക് സൗജന്യമായി ജൈവവളം വിതരണംചെയ്തു. സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ബി.പി.കെ.പി. പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വളം വിതരണംചെയ്തത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.പി. നസ്റി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹിമാൻ അധ്യക്ഷനായി. റംല മക്കാട്ട്പൊയിൽ, കെ.കെ. മജീദ്, മംഗലങ്ങാട്ട് മുഹമ്മദ്, കെ. മുഹമ്മദലി, വി.പി. അഷ്റഫ്, കൃഷി ഓഫീസർ സാജിദ് അഹമ്മദ്, കൃഷി അസിസ്റ്റന്റ് റഷീദ്, കരീം, എൻ.കെ. സുരേഷ്, ഷൈജ എന്നിവർ സംസാരിച്ചു.