ചെറുവണ്ണൂർ : ഡീഗോ മാറഡോണയ്ക്ക് ചെറുവണ്ണൂർ പൗരസമിതിയുടെ സ്മരണാഞ്ജലി. ചെറുവണ്ണൂർ ജങ്ഷനിൽ നടന്ന പരിപാടിയിൽ മാറഡോണയുടെ ഛായാചിത്രത്തിൽ കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ കെ. രവിലോചനൻ, സി.കെ. അരവിന്ദൻ എന്നിവർ ഹാരമണിയിച്ചു. പ്രസിഡന്റ് കെ. ഉദയകുമാർ അധ്യക്ഷനായി. എം. ഗോപാലകൃഷ്ണൻ, ഗിരീഷ് മേലേടത്ത്, കെ.ആർ.എസ്. മുഹമ്മദ് കുട്ടി, ടി. അസ്കർ ബാബു, ഇ. അബ്ദുൾ സമദ്, അജിത്കുമാർ പൊന്നേംപറമ്പത്ത്, പ്രേമൻ കുമ്മായി, ഇ. അഷറഫ് എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട് : മാറഡോണയുടെ വിയോഗത്തിൽ ഈസ്റ്റ് മാങ്കാവ് സ്പോർട്സ് ലവേഴ്സ് അസോസിയേഷൻ അനുശോചിച്ചു. മണ്ണ്ക്കണ്ടി സന്തോഷ് അധ്യക്ഷനായി. മണലൊടി മുഹമ്മദ് ബഷീർ, പി. രാമകൃഷ്ണൻ, ശിവദാസൻ ഏറാടി തുടങ്ങിയവർ സംസാരിച്ചു.