എലത്തൂർ : അർധ അതിവേഗ റെയിൽപദ്ധതി നടപ്പാക്കാനുള്ള തീരുമാനം സംസ്ഥാനസർക്കാർ പുനരാലോചിക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ആവശ്യപ്പെട്ടു. കെ റെയിൽ ജനകീയപ്രതിരോധസമിതി കാട്ടിലപ്പീടികയിൽ നടത്തിവരുന്ന സത്യാഗ്രഹസമരം 300 ദിവസം പിന്നിടുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.ടി. ഇസ്മായിൽ അധ്യക്ഷനായി. സത്യൻ മാടഞ്ചേരി, കെ.കെ. നവാസ്, ഷൈല കെ. ജോൺ, കെ. മൂസക്കോയ, പ്രവീൺ ചെറുവത്ത് എന്നിവർ സംസാരിച്ചു.