ബാലുശ്ശേരി : ബാലുശ്ശേരി റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ സി.കെ. ബാബുരാജനും സംഘവും കൂരാച്ചുണ്ട് വില്ലേജിൽ നെടുമലയിൽ റെയ്ഡ് നടത്തി. പെരുവണ്ണാമൂഴി റിസർവോയറിന് സമീപത്ത് പൊതുസ്ഥലത്ത് കാണപ്പെട്ട 200 ലിറ്റർ വാഷ് നശിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. ശിവകുമാർ, ടി. ഷിജു, രഘുനാഥ്, ഷൈനി, ഡ്രൈവർ പ്രജീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.