കോഴിക്കോട് : സഹകരണമേഖലയെ തകർക്കുവാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻറ്് കെ. ബാബുരാജ് അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.എ. രമേശ്, ഇ. സുനിൽകുമാർ, സി.ഐ.ടി.യു. ജില്ലാ പ്രസിഡൻറ്് മാമ്പറ്റ ശ്രീധരൻ, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി വി. വസീഫ് എന്നിവർ സംസാരിച്ചു.

യാത്രയയപ്പ് സമ്മേളനം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ: കെ. ബാബുരാജ് (പ്രസി.) പി. പ്രബിത, ഇ. വിശ്വനാഥൻ, എം. ഗീത (വൈസ് പ്രസി.), എൻ.കെ. രാമചന്ദ്രൻ (സെക്ര.), എൻ. ഗിരീഷ് കുമാർ, എ.കെ. മോഹനൻ, കെ.പി. സജിത്ത് (ജോ. സെക്രട്ടറിമാർ), ഇ. സുനിൽകുമാർ (ട്രഷ.).