ബേപ്പൂർ : നടുവട്ടം-പുഞ്ചപ്പാടം റെസിഡന്റ്‌സ്‌ അസോസിയേഷൻ പരിധിയിൽ 1200 മീറ്ററിൽ മൂന്നുലക്ഷം രൂപ ചെലവിൽ 18 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. ബേപ്പൂർ പോലീസ്‌ ഇൻസ്പെക്ടർ വി. ഷിജിത്ത്‌ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ എം.കെ. കൃഷ്ണദാസ്‌ അധ്യക്ഷനായി. പി. ബാവ, ക്യാമറ ചീഫ്‌ ഇമ്പിച്ചുമുഹമ്മദ്‌, എസ്‌.വി. സലിം, പി. ആലിക്കോയ എന്നിവർ സംസാരിച്ചു.