കട്ടിപ്പാറ : ഒക്ടോബർ 22-ന് കോളിക്കലിൽ നടത്തുന്ന സി.പി.എം. കട്ടിപ്പാറ ലോക്കൽസമ്മേളനത്തിന് മുന്നോടിയായി സംഘാടകസമിതി രൂപവത്കരിച്ചു. രൂപവത്കരണയോഗം സി.പി.എം. ഏരിയാ സെക്രട്ടറി ആർ.പി. ഭാസ്കരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഐ.പി. അബദുൽസലാം അധ്യക്ഷനായി.

ടി.സി. വാസു, നിധീഷ് കല്ലുള്ളതോട്, സി.പി. നിസാർ, കെ. സ്മിത എന്നിവർ സംസാരിച്ചു. നിധീഷ് കല്ലുള്ളതോട് (ചെയ.), ഐ.പി. അബ്ദുൽസലാം (കൺ.), വി.പി. സതീഷ് (ഖജാ.) എന്നിവരും വിവിധ സബ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 101 അംഗ സംഘാടകസമിതി രൂപവത്കരിച്ചു.

പ്രതിനിധിസമ്മേളനം കോളിക്കൽ കുരിക്കൾ ഓഡിറ്റോറിയ (എം. കേളപ്പൻ നഗർ)ത്തിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് സ്ത്രീധന വിപത്തിനെതിരേയും വർഗീയതയ്ക്കെതിരേയും രണ്ടു വെബിനാറുകൾ സംഘടിപ്പിക്കും.

ഒക്ടോബർ 15 മുതൽ 20 വരെയുള്ള പ്രദേശത്തെ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ശുചീകരണം നടത്തും. ഒക്ടോബർ 18-ന് പതാകദിനത്തിന്റെ ഭാഗമായി ലോക്കൽകമ്മറ്റിക്ക് കീഴിലെ മുഴുവൻ അനുഭാവി വീടുകളിലും പതാക ഉയർത്തും.