കുറ്റ്യാടി : കുറ്റ്യാടി-നാദാപുരം റോഡിൽ കാറിടിച്ച് മൂന്ന് സ്കൂട്ടറുകൾക്ക് കേടുപാട്. ഇന്നലെ വൈകീട്ടോടെ കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം. നാദാപുരം ഭാഗത്തുനിന്നു കുറ്റ്യാടി ഭാഗത്തേക്ക് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ടു റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട സ്കൂട്ടറുകളിലൊന്ന് തെറിച്ചുവീണ് സമീപത്തെ കടയുടെ ഗ്ലാസും തകർന്നു. കാർഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടസമയത്ത് കടയുടെ സമീപത്തുണ്ടായിരുന്ന ഒരാൾ തെന്നിമാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു.