കോഴിക്കോട് : ഫിഷറീസ് വകുപ്പ് ഇൻലാൻഡ്‌ ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സർവേയുടെ വിവരശേഖരണത്തിനായി ജില്ലയിൽ ഒരു എന്യൂമറേറ്ററെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കും. ഫിഷറീസ് സയൻസിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. 30-ന് രാവിലെ 11-ന് വെസ്റ്റ്ഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽവെച്ച് അഭിമുഖം നടക്കും. ഫോൺ: 0495-2383780.