കോഴിക്കോട് : ശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റിയുടെ കുന്ദമംഗലം ചെത്തുകടവിലുള്ള എസ്.എൻ.ഇ.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ആൻഡ് റിസർച്ചിൽ 2021-23 ബാച്ചിന്റെ ഉദ്ഘാടനം എസ്.എൻ.ഇ.എസ്. പ്രസിഡന്റ് പി.വി. ചന്ദ്രൻ നിർവഹിച്ചു.

എയ്‌സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മുൽക്കി നിത്യാനന്ദ കമ്മത്ത് മുഖ്യപ്രഭാഷണം നടത്തി.

മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ ഇംസാർ ക്രോണിക്കിൾ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് പി. സുന്ദർദാസ്, ജനറൽസെക്രട്ടറി കാശ്മിക്കണ്ടി സജീവ് സുന്ദർ, ഇംസാർ ഡയറക്ടർ ഇൻ ചാർജ് ഡോ. സി.എം. ഷൈനി, എസ്.എൻ.ഇ.എസ്. ജോയന്റ്‌ സെക്രട്ടറി പി. നന്ദകുമാർ, യൂത്ത് വിങ് സെക്രട്ടറി പി. മധുസൂദനൻ എന്നിവർ സംസാരിച്ചു.