കോഴിക്കോട് : കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസനയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. ജില്ലാകമ്മിറ്റി ആദായനികുതി ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. അതുൽ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്.ബി. അക്ഷയ് അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം സരോദ് ചെങ്ങാടത്ത്, ജില്ലാ ജോയന്റ് സെക്രട്ടറിമാരായ ബി.സി. അനുജിത്ത്, കെ.വി.അനുരാഗ്, എം.ടി. സാദിഖ്, അഭിഷ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ക്രിസ്ത്യൻ കോളേജിനു സമീപത്തുനിന്ന് പ്രകടനവുമുണ്ടായിരുന്നു.