വടകര : ആശ ആശുപത്രി അക്കാദമിവിഭാഗവും നഴ്‌സിങ് ബിരുദധാരികൾക്കായുള്ള പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്‌സും കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ബി.എസ്‌സി. നഴ്‌സിങ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കായുള്ള അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ഡിപ്ലോമ ഇൻ എമർജൻസി മെഡിസിൻ എന്നീ കോഴ്‌സുകളാണ് തുടങ്ങിയത്. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് കോഴ്‌സ് ഫീ സൗജന്യമാണ്.

ആദ്യവർഷംമുതൽ പ്രതിമാസം പതിനായിരംരൂപ സ്റ്റൈപ്പന്റ് കിട്ടും.

മെഡിക്കൽ ഡയറക്ടർ ഡോ. കെ. അജ്മൽ അധ്യക്ഷത വഹിച്ചു. കെ. മൂസ, ഡോ. ടി.പി. മുഹമ്മദ്, എയ്ഞ്ചൽസ് എക്സിക്യുട്ടീവ് ഡയറക്ടർ പി.പി. രാജൻ, കെ. ഇബ്രാഹിം, ആശ അക്കാദമി കോ-ഓർഡിനേറ്റർ പി.എം. മുഫീദ, എന്നിവർ സംസാരിച്ചു.