ഓർക്കാട്ടേരി : ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ മാത്തമാറ്റിക്‌സ് വിഭാഗത്തിലും താത്കാലിക അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 29-ന് 11 മണിക്ക് ഓഫീസിൽ.

കുറ്റ്യാടി : മൊയിലോത്തറ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. തസ്തികയിലേക്ക് താത്‌കാലിക അധ്യാപകനെ നിയമിക്കുന്നു. താത്പര്യമുള്ളവർ അഭിമുഖം വെളളിയാഴ്ച രാവിലെ 10-ന്.

തൊട്ടിൽപ്പാലം : കാവിലുമ്പാറ ഗവ. ഹൈസ്കൂളിൽ എച്ച്‌.എസ്.എ. ഫിസിക്കൽ സയൻസ്, ഹിന്ദി തസ്തികകളിൽ താത്‌കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ പത്തിന് സ്‌കൂളിൽ.

പാറക്കടവ് : ചെക്യാട് ഗവ.എൽ.പി. സ്കൂൾ എൽ.പി.എസ്.എ. ഫുൾടൈം അറബിക് തസ്തികകളിൽ ഒഴിവ്. അഭിമുഖം 29-ന്‌ വെള്ളിയാഴ്ച രാവിലെ 10.30-ന്‌

വളയം : ജി.ഡബ്ള്യു. എൽ.പി. സ്കൂൾ അഭയഗിരിയിൽ എൽ.പി.എസ്.എ. തസ്തികയിൽ ഒഴിവ്. അഭിമുഖം 29-ന് രാവിലെ 11-ന്‌.

കുറ്റ്യാടി : കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, മലയാളം, ജ്യോഗ്രഫി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 29-ന് ഉച്ചയ്ക്ക് 1.30-ന് ഹയർ സെക്കൻഡറി ഓഫീസിൽ.

കാവിലുംപാറ : കാവിലുംപാറ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എ. ഫിസിക്കൽ സയൻസ്, എച്ച്.എസ്.എ. ഹിന്ദി ഒഴിവുകളിലേക്ക് താത്‌കാലിക നിയമനം നടത്തുന്നു. അഭിമുഖം 29-ന് വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂളിൽ.

കുറ്റ്യാടി : മരുതോങ്കര മണ്ണൂർ ഗവ. എൽ.പി.സ്കൂളിൽ എൽ.പി.എസ്.എ. ഒഴിവുകളിൽ താത്‌കാലികമായി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 29-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2-ന്‌ സ്കൂളിൽ.

മണിയൂർ : മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അറബിക് (എച്ച്.എസ്.ടി.) ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം 29-ന് രാവിലെ 10 മണിക്ക്.

വടകര : വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്‌ട്രിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. അഭിമുഖം 30-ന് രാവിലെ 10 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും. ഫോൺ: 04962524920.

ആയഞ്ചേരി : പൈങ്ങോട്ടായി ഗവ.യു.പി. സ്കൂളിൽ എൽ.പി., യു.പി. അധ്യാപകർ, ജൂനിയർ അറബിക് ടീച്ചർ എന്നിവരെ താത്‌കാലികമായി നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച രാവിലെ 9.30-ന് സ്കൂളിൽ.

പറമ്പിൽ ഗവ.യു.പി. സ്കൂളിൽ താത്‌കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ശനിയാഴ്ച രാവിലെ 11-ന് സ്കൂളിൽ.

വടകര : മടപ്പള്ളി ഗവ. കോളേജിൽ സുവോളജി, ഹിന്ദി വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. സുവോളജി വിഭാഗത്തിലേക്ക് നവംബർ 3-ന് രാവിലെ 11-നും ഹിന്ദിവിഭാഗത്തിൽ ഉച്ചയ്ക്ക് 12-നും അഭിമുഖം നടക്കും.