തിക്കോടി : വൻമുഖം ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ്, എൽ.പി.എസ്.ടി. ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 30-ന് 11 മണിക്ക്. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവുക.

പേരാമ്പ്ര : വാളൂർ ഗവ. യു.പി. സ്കൂളിൽ നിലവിലുള്ള പ്രൈമറി അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 29-ന് രാവിലെ പത്തിന്.

പേരാമ്പ്ര : വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിൽ യു.പി.എസ്.ടി. അധ്യാപക ഒഴിവുകളിലേക്ക് താത്‌കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 30-ന് രാവിലെ 11-ന്.

മേപ്പയ്യൂർ : മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ (ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ), നോൺ വൊക്കേഷണൽ ടീച്ചർ (കെമിസ്ട്രി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്) എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്‌കാലിക അധ്യാപകരെ നിയമിക്കുന്നു. താത്‌പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ രണ്ടിന് ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കോഴിക്കോട് : അത്തോളി ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എൻ.വി.ടി. കൊമേഴ്‌സ്, വൊക്കേഷണൽ ഇൻസ്ട്രക്ടർ ഇൻ ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ് എന്നീ തസ്തികകളിൽ താത്കാലിക അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച 30-ന് രാവിലെ പത്തിന്.

കൊയിലാണ്ടി : മരുതൂർ ഗവ. എൽ.പി. സ്കൂളിൽ പാർട്ട് ടൈം അറബി അധ്യാപകഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 29-ന് കാലത്ത് 11 മണിക്ക് നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

കോഴിക്കോട് : ഈസ്റ്റ്ഹില് ഗവ.ഹയര്സെക്കന്ഡറി സ്കൂളില് ഹയര്സെക്കന്ഡറിവിഭാഗത്തില് സുവോളജി (സീനിയര്), സോഷ്യോളജി (സീനിയര്), ഇംഗ്ലീഷ് (ജൂനിയര്) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30-ന് വൈകീട്ട് മൂന്നിന്.