താമരശ്ശേരി : പരപ്പൻപൊയിൽ രാരോത്ത് ഗവ. മാപ്പിള ഹൈസ്കൂളിൽ യു.പി., ഫുൾടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി), ഹൈസ്കൂൾ ഉറുദുവിഭാഗങ്ങളിൽ താത്‌കാലിക അധ്യാപകരെ നിയമിക്കുന്നു. യു.പി.എസ്.ടി. തസ്തികയിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്കും ജൂനിയർ ലാംഗ്വേജ് (ഹിന്ദി), ഹൈസ്കൂൾ ഉറുദു അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം പത്തരയ്ക്കും നടക്കും.

എകരൂൽ : ഉണ്ണികുളം ജി.എം.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. വിഭാഗം ഒരു ഒഴിവുണ്ട്. അഭിമുഖം 29-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9744483181

തിരുവമ്പാടി : ജി.എൽ.പി.എസ്. പൂവാറൻതോട്, ജി.ടി. എൽ.പി.എസ്. കൂമ്പാറ, ജി.എൽ.പി.എസ്. കക്കാടംപൊയിൽ, ജി.എൽ.പി.എസ്. മഞ്ഞക്കടവ് എന്നിവിടങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ശനിയാഴ്ച രാവിലെ 10-ന് അതതു സ്കൂളുകളിൽ.

കാരശ്ശേരി : ആനയാംകുന്ന് വി.എം.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മാത്തമാറ്റിക്സ് (ജൂനിയർ) താത്കാലിക അധ്യാപക നിയമനത്തിന് അഭിമുഖം നവംബർ 1-ന് 10 മണിക്ക് നടക്കും.

കൊടുവള്ളി : കളരാന്തിരി ജി.എം.എൽ.പി. സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി. തസ്തികയിലേക്ക് താത്‌കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം നവംബർ രണ്ടിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന്. ഫോൺ: 9496029780.

തിരുവമ്പാടി : ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച 11-ന് സ്കൂളിൽ.