പന്തീരാങ്കാവ് : ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലെ നടുവത്തനി മേത്തൽ ഇരിങ്ങല്ലൂർ റോഡ്, തവുട്ടേരിതാഴം പാലം ഫൂട്ട് പാത്ത്, അല്ലപ്ര-ചെല്ലപ്ര ഇടവഴികൾ ഇൻറർലോക്ക്, ചെല്ലപ്ര ശ്മശാനം റോഡ്, പ്രാണമ്പലത്ത് ഇടവഴി എന്നിവ ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ കെ. തങ്കമണി ഉദ്ഘാടനം ചെയ്തു.

ഗ്രാമപ്പഞ്ചായത്ത് അംഗം എം.എം. പവിത്രൻ അധ്യക്ഷനായി. രജിത്കുമാർ പറശ്ശേരി, കെ.പി. മുഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു.