താമരശ്ശേരി : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി 30 ഇന കർമപദ്ധതികളടങ്ങിയ പ്രകടനപത്രികയുമായി താമരശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി. വികസനതുടർച്ചയ്ക്ക് ഒരുവോട്ടെന്ന മുദ്രാവാക്യവുമായി താമരശ്ശേരിയുടെ സമഗ്രവികസനം വാഗ്ദാനം ചെയ്താണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്.
ജനങ്ങളിൽനിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ചുകൊണ്ടാണ് പ്രകടനപത്രിക പുറത്തിറക്കുന്നതെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ചെയർമാൻ ഹാഫിസ് റഹ്മാൻ, കൺവീനർ ടി.ആർ.ഒ. കുട്ടൻ, പി. ഗിരീഷ്‌കുമാർ, പി.സി. ഹബീബ് തമ്പി, എം. സുൽഫിക്കർ, സുബൈർ വെഴുപ്പൂർ, വി.കെ. ഹിറാഷ് എന്നിവർ പങ്കെടുത്തു.