മൂടാടി : മുചുകുന്നിലെ കോൺഗ്രസ് നേതാവായിരുന്ന കുനിയിൽ ഗോപാലന്റെ പതിനഞ്ചാമത് ചരമവാർഷികം ആചരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. വി.പി. ഭാസ്കരൻ അധ്യക്ഷനായി. ആർ. നാരായണൻ നെല്ലിമഠം പ്രകാശ്, കെ.സി. സജേഷ് ബാബു, പുതിയോട്ടിൽ രാഘവൻ, എൻ. കെ. നിധീഷ്, ഷൈജു പൂക്കാട്ട്, ബിജേഷ് രാമനിലയം, രഞ്ജിത്ത് കണ്ടിയിൽ, മണി കുയിപ്പയിൽ, കെ.എം. ശ്രീവള്ളി എന്നിവർ സംസാരിച്ചു.