പുതുപ്പാടി : ഗ്രാമപ്പഞ്ചായത്തിലെ കൈതപ്പൊയിൽ ജി.എം. യു.പി. സ്കൂളിലും മലപുറം എൽ.പി. സ്കൂളിലും അധ്യാപക ഒഴിവുകളിൽ സന്നദ്ധസേവനത്തിന് താത്‌പര്യമുള്ള യോഗ്യരായവരെ നിയമിക്കുന്നു. അപേക്ഷകൾ യോഗ്യതാ സാക്ഷ്യപത്രത്തിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 30 വെള്ളിയാഴ്ച മൂന്നിനുമുൻപായി പഞ്ചായത്ത് ഓഫീസിൽ നൽകണം.