പേരാമ്പ്ര : എളമാരൻകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആറാട്ട് ഉത്സവം ഫെബ്രുവരി 16 മുതൽ 23 വരെ ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ഉത്സവമെന്ന് ട്രസ്റ്റിബോർഡ് ചെയർമാൻ ശശികുമാർ പേരാമ്പ്ര അറിയിച്ചു.
ഉത്സവത്തിലെ പ്രധാന വഴിപാടായ ചുറ്റുവിളക്ക് എഴുന്നള്ളത്തിനായി ധനസമാഹരണം തുടങ്ങി. പി.കെ. രത്നഗിരി കൈലാസിൽനിന്ന് ട്രസ്റ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര ഏറ്റുവാങ്ങി.
എൻ.കെ. ലാൽ, എൻ. ചന്ദ്രശേഖരൻ, സി.ടി. ബാലൻനായർ, സാജു മാസ്റ്റേഴ്‌സ്, അജയൻ സ്റ്റീൽ ഇന്ത്യ, പി.സി. സുരേന്ദ്രനാഥ്, കെ. വത്സരാജ്, പുഷ്പ ചെറുകല്ലാട്ട്, എം.സി. സനൽകുമാർ, അഭിലാഷ് വാഴയിൽ, കുനിയിൽ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.