മൊകവൂർ : ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയിൽ അഭിനയിച്ച നാടകഗ്രാമം കലാകാരന്മാരെ അനുമോദിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. സിനിമാസംവിധായകൻ മുഹമ്മദ് മുസ്തഫ മുഖ്യാതിഥിയായി. ഡൽഹിയിൽ ദേശീയ നാടകോത്സവത്തിൽ അവതരിപ്പിച്ച ‘അടയാളം’ നാടകത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നാടകഗ്രാമം ഡയറക്ടർ ടി. സുരേഷ്ബാബു സർട്ടിഫിക്കറ്റ് നൽകി. ശശി പൂക്കാട് അധ്യക്ഷനായി. ഷൈജു കന്നൂര്, മധു മങ്കൂട്ടിൽ, രാജേഷ് കാക്കൂർ, വിനോദ് പിലാശ്ശേരി, സജു മൊകവൂർ, പുരുഷു എടക്കാട് എന്നിവർ സംസാരിച്ചു.