ഫറോക്ക് : അതിർത്തിയിൽ കല്ലിടുന്നത് ചോദ്യംചെയ്തതിന് അയൽക്കാരൻ കല്ലുകൊണ്ട് അടിച്ചതായി പരാതി. ചെറുവണ്ണൂർ തച്ചമ്പലത്ത് വീട്ടിൽ രവീന്ദ്രന്റെ ഭാര്യ മഞ്ജുളയെ (48) അയൽവാസി കൃഷ്ണൻ കല്ലുകൊണ്ട് അടിച്ചതായാണ് പരാതി. പരിക്കേറ്റ മഞ്ജുള ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അയൽവാസിക്കെതിരേ നടപടിയാവശ്യപ്പെട്ട് നല്ലളം പോലീസിൽ മഞ്ജുള പരാതിനൽകിട്ടുണ്ട്.