ബേപ്പൂർ : കോൺഗ്രസ്‌ നേതാക്കളും സഹകാരികളും പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന അരക്കിനാട്ട്‌ രാധാകൃഷ്ണനെയും ടി.പി. ചന്ദ്രനെയും അനുസ്മരിച്ചു.

ഡി.സി.സി. പ്രസിഡന്റ്‌ കെ. പ്രവീൺകുമാർ ഉദ്‌ഘാടനം ചെയ്തു. അരക്കിണർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ രാജീവ്‌ തിരുവച്ചിറ അധ്യക്ഷനായി. ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ സെക്രട്ടറി ഡോ. എം.പി. പത്മനാഭൻ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ തസ്‌വീർ ഹസ്സൻ, രമേശ്‌ നമ്പിയത്ത്‌, ബേപ്പൂർ രാധാകൃഷ്ണൻ, കെ.എ. ഗംഗേഷ്‌, ബേപ്പൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡൻറ്‌ ടി.കെ. ഗഫൂർ, യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മനാഫ്‌ മൂപ്പൻ, മഹിളാകോൺഗ്രസ്‌ ജില്ലാസെക്രട്ടറി മലയിൽ ഗീത, ബ്ലോക്ക്‌ സെക്രട്ടറിമാരായ രാജേഷ്‌ അച്ചാറമ്പത്ത്‌, സി.എ. സെഡ്‌ അസീസ്‌, സി.ടി. ഹാരിസ്‌, ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ വി. ജയപ്രകാശ്‌, സായി സഹദേവൻ, എം. രാംദാസൻ, നടുവട്ടം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എ.എം. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.