തിരുവള്ളൂർ : ഗ്രാമപ്പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ അധ്യാപകശില്പശാലകൾ സമാപിച്ചു. പ്രീപ്രൈമറിതലം മുതൽ ഹയർസെക്കൻഡറിതലംവരെയുള്ള അധ്യാപകർക്കായി മൂന്നുഘട്ടങ്ങളായാണ് പരിപാടി നടന്നത്. 160-ലധികം അധ്യാപകർ പങ്കാളികളായി. യു.പി. മുതൽ ഹയർസെക്കൻഡറി വരെയുള്ള ശില്പശാല ഡയറ്റ് പ്രിൻസിപ്പൽ ഡി. പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ, തോടന്നൂർ ബി.പി.സി. രാജീവൻ വളപ്പിൽകുനി, സ്ഥിരംസമിതി അധ്യക്ഷരായ പി. അബ്ദുറഹ്മാൻ, കെ.വി. ഷഹനാസ്, അംഗങ്ങളായ ബവിത്ത് മലോൽ, ഗോപി, നാരായണൻ, പി.പി. രാജൻ, പി.ഇ.സി. കൺവീനർ അസീസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ. പ്രസീത, പ്രധാനാധ്യാപിക പ്രസന്ന, എന്നിവർ സംസാരിച്ചു. ആർ. പത്മനാഭൻ, ഡയറ്റ് ഫാക്കൽറ്റി ടി.എൻ.കെ. നിഷ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.