ബേപ്പൂർ : ബേപ്പൂർ ഫിഷറീസ്‌ സ്റ്റേഷൻ കേന്ദ്രീകരിച്ച്‌ കടൽ പട്രോളിങ്ങിനും രക്ഷാപ്രവർത്തനത്തിനുമായി ഉപയോഗിക്കുന്ന ബോട്ടിലേക്ക്‌ കടൽ സുരക്ഷാ ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്‌പര്യമുള്ളവർ പാസ്പോർട്ട്‌ സൈസ്‌ ഫോട്ടോ പതിച്ച ബയോഡേറ്റ, തിരിച്ചറിയൽ കാർഡിന്റെ കോപ്പി, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന്‌ ബേപ്പൂർ ഫിഷറീസ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ അറിയിച്ചു. ഇ-മെയിൽ adfbeypore@gmail.com ഫോൺ: 0495-2414074.