കൂരാച്ചുണ്ട് : ശക്തമായ മഴയിൽ തകർന്ന കക്കയം ഡാംസൈറ്റ് റോഡ് താത്കാലികമായി ഗതാഗത യോഗ്യമാക്കി. റോഡ് തകർന്നതിനെത്തുടർന്ന് പ്രവേശനം നിരോധിച്ച ഹൈഡൽ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ബുധനാഴ്ച പുനരാരംഭിക്കും. കഴിഞ്ഞയാഴ്ചയാണ് ശക്തമായ മഴയിൽ റോഡ് ഇടിഞ്ഞത്..