കൊയിലാണ്ടി : തൊഴിലുറപ്പ് തൊഴിലാളികൾക്കായി എലിപ്പനി പ്രതിരോധ ശില്പശാല സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അജ്‌നഫ് അധ്യക്ഷനായി. തിരുവങ്ങൂർ പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. പി.ടി. അനി, തൊഴിലുറപ്പ് അക്രഡിറ്റ് എൻജിനിയർ ആദർശ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ശശി, ജെ.എച്ച്.ഐ. സി.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എലിപ്പനിയെക്കുറിച്ച് നോഡൽ ഓഫീസർ ഡോ. അഖിലേഷും, ഭക്ഷ്യ വിഷവിഷബാധ സംബന്ധിച്ച് ഹെൽത്ത് സുപ്പർവൈസർ സി.എച്ച്..സി ജോയ് തോമസും ക്ലാസെടുത്തു.