കോടഞ്ചേരി : സി.പി.എം. തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കോടഞ്ചേരിയിലെ ആരോഗ്യ,കലാ സാംസ്കാരിക പ്രവർത്തകരെ ആദരിച്ചു. കോടഞ്ചേരി ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് മുൻ എം.എൽ.എ. ജോർജ് എം.തോമസ് ഉദ്ഘാടനം ചെയ്തു.

ഷിജി ആന്റണി അധ്യക്ഷനായി.കെ.പി.ചാക്കോച്ചൻ,സി.കെ.ജോയി, കെ.എം.ജോസഫ് , ഡോ. ഒ.യു.അഗസ്തി, ഡോ. പ്രഭാകരൻ ,ഡോ. സീതു പൊന്നുതമ്പി എന്നിവർ സംസാരിച്ചു.