പേരാമ്പ്ര : ഭക്ഷണത്തിന് പക്ഷമില്ല എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ്. പേരാമ്പ്രയിൽ സംഘടിപ്പിച്ച സെക്കുലർ ഫുഡ്‌ഫെസ്റ്റ് സംസ്ഥാന ജോയന്റ് സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനംചെയ്തു. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പി.കെ. രാജു അധ്യക്ഷനായി.

ജില്ലാ കമ്മിറ്റി അംഗം ജിജോയ് ആവള, ചിത്രകാരൻ അഭിലാഷ് തിരുവോത്ത്, എ.കെ. ചന്ദ്രൻ, ടി. ശിവദാസൻ, പഞ്ചായത്തംഗം വിനോദ് തിരുവോത്ത്, ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് തുടങ്ങിയവർ സംസാരിച്ചു. പ്രഫുൽ ചെറുകാട്, രജിന കായണ്ണ, അതുൽരാജ്, ഭരത് തുടങ്ങിയവർ നേതൃത്വം നൽകി.