കോഴിക്കോട് : ഹയർ സെക്കൻഡറിയിൽ അക്കാദമിക മാർഗരേഖ പുറത്തിറക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(എച്ച്. എസ്.എസ്.ടി.എ.) ആവശ്യപ്പെട്ടു. പ്ലസ് വണ്ണിലും പ്ലസ്ടുവിലും പൊതുപരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ ഏകദേശ പരീക്ഷാതീയതികൾ തീരുമാനിച്ച് ലഭ്യമാകുന്ന അധ്യയനസമയത്തിന് ആനുപാതികമായി അതിന് തയ്യാറാവണം.

ജില്ലാ കമ്മിറ്റിയോഗത്തിൽ പ്രസിഡന്റ് എൻ.ബി. ഷാജു അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ.പി. അനിൽകുമാർ, പി. ജയേഷ് കുമാർ, ഒ. മുഹസിൻ തുടങ്ങിയവർ സംസാരിച്ചു.