കോഴിക്കോട് : മുക്കം മുനിസിപ്പാലിറ്റിപരിധിയിൽ വരുന്ന ഡിവിഷനുകളുടെ കൗണ്ടിങ് സെൻററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെൻററും നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളാണെന്ന് അധികൃതർ അറിയിച്ചു. കുന്ദമംഗലം ബ്ലോക്കിലെ പഞ്ചായത്തുകളായ മാവൂർ, പെരുമണ്ണ, കുരുവട്ടൂർ, ചാത്തമംഗലം, കൊടിയത്തൂർ, പെരുവയൽ, കാരശ്ശേരി, കുന്ദമംഗലം എന്നിവിടങ്ങളിലെ കൗണ്ടിങ് സെൻററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെൻററും മലബാർ ക്രിസ്ത്യൻ കോളേജാണ്.