കോഴിക്കോട് : മലാപ്പറമ്പ് ജംഗ്ഷൻ മുതൽ കുന്ദമംഗലം വരെയുള്ള ഭാഗത്ത് റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വാഹനങ്ങൾ വെള്ളിയാഴ്ച മുതൽ വഴി തിരിച്ചുവിടുമെന്ന് ദേശീയപാതാ വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
താമരശ്ശേരിഭാഗത്തുനിന്ന് കോഴിക്കോട് ഭാഗ ത്തേക്കുവരുന്ന വാഹനങ്ങൾ പത്താം മൈൽ-സി.ഡബ്ലു.ആർ.ഡി.എം. വഴി മുണ്ടിക്കൽതാഴം ബൈപ്പാസ് ഭാഗത്തുകൂടിയാണ് വരേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.