രാമനാട്ടുകര : പാറമ്മൽ റോഡിൽനിന്ന് ചിറക്കാംകുളത്തിലേക്കുള്ള റോഡിന്റെ ടാറിങ്ങും ഡ്രെയ്‌നേജ് നിർമാണവും പൂർത്തിയായി. വർഷങ്ങളായി മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര ദുരിതമായിരുന്നു. 8.15 ലക്ഷംരൂപ ചെലവിട്ടാണ് ഡ്രെയ്‌നേജ് നിർമാണവും ടാറിങ്ങും പൂർത്തിയാക്കിയത്. ഇതിന്റെ അനുബന്ധമായി പാറമ്മൽ റോഡിൽ ഡ്രെയ്‌നേജ് നിർമാണത്തിനും റോഡിന്റെ അറ്റകുറ്റപണിക്കുമായി 10 ലക്ഷം രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.