കോഴിക്കോട് : വിദ്യാർഥികൾക്ക് ചുറ്റുവട്ടത്തുള്ള പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ മാതൃഭൂമി സീഡ് ഓപ്പൺ ഫോറം ഒരുക്കും. പ്രാദേശികമായിട്ടുള്ള എല്ലാ പ്രശ്നങ്ങളും (പരിസ്ഥിതി-സാമൂഹികം-ജനജീവിതത്തെ ബാധിക്കുന്നത് തുടങ്ങിയവ) വിദ്യാർഥികൾക്ക് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാം.

യു.പി.മുതൽ ഹയർസെക്കൻഡറിവരെ പഠിക്കുന്ന കുട്ടികൾക്ക് ഓപ്പൺഫോറത്തിൽ പങ്കെടുക്കാം. അധികൃതർ കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കും.

പാനൽ അംഗങ്ങൾ: കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ, ഹരിതകേരളം മിഷൻ കോ-ഓർഡിനേറ്റർ പി. പ്രകാശ്, മലിനീകരണ നിയന്ത്രണബോർഡ് ചീഫ് എൻജിനിയർ ആർ. സിന്ധു. പങ്കെടുക്കുന്ന വിദ്യാർഥികൾ ഗൂഗിൾഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യണം :https://forms.gle/tM3xLRfDhQEgJmqu6. ഫോൺ :8157011000.